കൊല്ലവര്‍ഷം 186, തമിഴ്നാട്ടിലെ നത്തം പുളിയന്‍കുടിയില്‍ നിന്നും ഏതാനും കുടുംബങ്ങള്‍ വായ്പൂര് എന്ന പ്രദേശത്ത് എത്തിച്ചേര്‍ന്നു. നിബഡവനമായിരുന്ന ഈ പ്രദേശം വെട്ടിത്തെളിച്ച് കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ടു. ദ്രാവിഡ വിഭാഗത്തില്‍പെട്ട ഈ കുടുംബങ്ങള്‍ എവിടെ താമസിച്ചു വരവെ ഹിജ്റ വര്‍ഷം 420 ല്‍ ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളുമായി കുറച്ചു നാള്‍ കൊടുങ്ങല്ലൂര്‍ പ്രദേശത്തു നിന്നും മധ്യതിരുവിതാംകൂറിന്‍റെ പല ഭാഗങ്ങളിലേക്ക് യാത്രതിരിച്ചു. ഇതില്‍ ഒരു സംഘം വായ്പൂരിലും എത്തി താമസം ആരംഭിച്ചു.തമിഴ്നാട്ടില്‍ നിന്നും എത്തി ഇവിടെ നേരത്തെ താമസം തുടങ്ങിയ കുടുംബങ്ങളില്‍ പെട്ട ആളുകള്‍ ഇവരുമായി ചേര്‍ന്ന് മതപ്രബോധനത്തില്‍ ഏര്‍പ്പെട്ടു.
അന്ന് ഇടപ്പള്ളി തമ്പുരാക്കന്മാരുടെ ഭരണകാലമായിരുന്നു. ഈ കുടുംബങ്ങള്‍ക്ക് ആരാധന നടത്തുന്നതിനാവശ്യമായ പള്ളി നിര്‍മ്മിക്കുന്നതിനുള്ള സ്ഥലം കരം ഒഴിവായി നല്‍കണ്ണമെന്ന് ആവശ്യവുമായി മുസ്ലിം ക്രൈസ്തവ വിഭാഗത്തിലെ ആളുകള്‍ കൊച്ചി രാജാവിനെ സമീപിക്കുകയും രാജാവ് ഇവരെ വളരെ സന്തോഷത്തോടെ സ്വീകരിക്കുകയും രണ്ട് വിഭാഗങ്ങള്‍ക്കും പള്ളി നല്കുന്നതിനാവാശ്യമായ സ്ഥലം കരം ഒഴിവാക്കി നല്‍കാനുള്ള രാജകല്പന പുറപ്പെടുവിച്ചു. ഇടപ്പള്ളി തമ്പുരാക്കന്മാര്‍ അങ്ങനെ 2 മതവിഭാഗള്‍ക്കും പള്ളി വയ്ക്കാന്‍ അനുമതി നല്‍കുകയും ചെയ്തു. ആദ്യത്തെ പള്ളി ഉദ്ധേശ്യം ഹിജ്റ വര്ഷം 422, കൊല്ലവര്‍ഷം 188ല്‍ നിര്‍മ്മിച്ചു. അതിനുശേഷം 7 പ്രാവശ്യം പള്ളി പുതുക്കി പണിതു. ഇവിടെ നിന്നും പിന്നീടു കുറെശ്ശയായി പിരിഞ്ഞു പോയവരാണ്.ചുറ്റുപാടുമുള്ള 100 ലധികം പള്ളികളും മഹല്ലുകളും വായ്പൂരു പ്രദേശത്തു നിന്നും കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ താമസമാക്കിയവര്‍ ഒട്ടനവധിയാണ്. ആദ്യകാലം മുതലേ പള്ളി ദറസ്സുകള്‍ സജീവമായിരുന്നു. ധാരാളം മതപണ്ഡിതന്‍മാരെ ഇവിടെ വാര്‍ത്തെടുക്കാന്‍ കഴിഞിട്ടുണ്ട്.
1992ല്‍ ദീനി സ്നേഹിയായ ജമാ അത്ത് അംഗം 10 സെന്‍റ് സ്ഥലം ഒരു അനാഥാലയവും അറബിക് കോളേജും തുടങ്ങുന്നതിനു വേണ്ടി ജമാ അത്തിന് വഖഫ് ചെയ്തു തരാന്‍ തയാറായി.300ല്‍ താഴെ കുടുംബങ്ങള്‍ മാത്രമുള്ളതും പുരതനമെങ്കിലും സാമ്പത്തികമായി, വളരെ പിന്നോക്കം നില്‍ക്കുന്നതുമായ ഒരു ജമാ അത്ത് അങ്ങനെയുള്ള ഒരു പ്രദേശത്ത് ഒരു യാത്തിംഖാനയും ഹിഫ്ള് കോളേജും അറബിക് കോളേജും തുടങ്ങുക എന്നത് വളരെ പ്രയാസകരമായിരുന്നു. എന്നാല്‍ ആത്മവിശ്വാസത്തോടെ അന്നത്തെ ഉലമക്കളം ഉമാറക്കളും കൂടി വഖഫ് ചെയ്ത് ലഭിച്ച സ്ഥലം ഉപയോഗപ്പെടുത്താന്‍ ജമാ അത്തില്‍ ഒരുമിച്ചു കൂടുകയും ജമാഅത്തിനകത്തും പുറത്തുമുള്ളവരും കേരളത്തിന്‍റെ വിവിധഭാഗങ്ങലിലുള്ള പ്രവാസികളും അല്ലാത്തവരുമായ ഉദാരമതികളും ദീനിസ്നേഹികളും ആയവുരുടെ നിര്‍ലോഭമായ സഹായത്തോടെ ജമാ അത്തിന്‍റെ കീഴില്‍ 1992ല്‍ ജമാ അ രഹ്മത്തുല്‍ അനാം ചാരിറ്റബിള്‍ സൊസ്സൈറ്റിക്ക് രൂപം നല്‍കി. 1993ല്‍ പി 48/93 നമ്പരായി രജിസ്ട്രേഷന്‍ ലഭിച്ച ഈ സ്ഥാപനം അതിന്‍റെ 20 വര്‍ഷങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. 10 കുട്ടികളുമായിട്ടാണ് യത്തിംഖാന ആരംഭിച്ചത്.അറബി കോളേജിലും തഹ്ഫീള്ല്‍ഖുര്‍ ആന്‍ കോളേജിലുമായി 25 കുട്ടികളും 20 വര്‍ഷം പിന്നിടുമ്പോള്‍ 100 കണക്കിന് അനാഥരെയും അഗതികളേയും വളര്‍ത്തി ആത്മീയ ഭൗതിക വിദ്യാഭ്യാസം നല്‍കി സ്വന്തം കാലില്‍ നില്‍ക്കാന്‍ പര്യാപ്തമായ നിലയിലും സമൂഹത്തിനും സമൂദായത്തിനും ഗുണകരമാക്കി വിട്ടു കഴിഞ്ഞു.വിവിധ പള്ളികളിലും മദ്രസകളിലുമായി അനവധി പണ്ഡിതന്മാര്‍ ഇവിടെ നിന്നും അനാമി ബിരുദം നേടി സേവനം അനുഷ്ഠിക്കുന്നു. ഇന്ന് ഇതിന്‍റെ കീഴില്‍ എല്‍.കെ.ജി,യു.കെ.ജി, ഇംഗ്ലീഷ് മീഡിയം എയ്ഡഡ സ്കൂള്‍ യത്തിംഖാന അറബിക് കോളേജ്, തഹ്ഫീള്ല്‍ഖുര്‍ ആന്‍ കോളേജ്, ശരി അത്ത് കോളേജ്,മദ്രസ എന്നിവ പ്രവര്‍ത്തിക്കുന്നു. അറിവിന്‍റെ മധു നുകരുന്ന 100 കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ആശ്രയവും അനാഥ മക്കള്‍ക്ക് പൂര്‍ണ സംരക്ഷണവും നല്‍കുന്ന ഈ സ്ഥാപനങ്ങള്‍ക്ക് സ്ഥിരമായി ഒരു വരുമാനവും ഇല്ല ഉദാരമാതികളുടെ സഹായ ഹസ്തം മാത്രമാണ് ഇതിനു മുന്നോട്ടുള്ള പ്രയാണത്തിന് പ്രേരകം.
അനാഥ അഗതി മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് ഉതകുന്ന കമ്പ്യൂട്ടര്‍ സെന്‍റെര്‍ ഉന്നത സാങ്കേതിക തൊഴില്‍ വിദ്യാഭ്യാസകേന്ദ്രങ്ങള്‍, അനാഥ പെണ്‍കുട്ടികളുടെ സംരക്ഷണത്തിന് ബനത്തു യത്തിം ഖാനാ,.... എന്നിവ ആരംഭിക്കാനും സ്ഥിര വരുമാനത്തിനായി ഒരു ആഡിറ്റോറിയം നിര്‍മിക്കാനും ആഗ്രഹിക്കുന്നു. ഒട്ടനവധി സൂഫിയാക്കളുടെ പാദസ്പര്‌ഷമേറ്റ പുരാതനമായ ഈ ജമാ അത്തിന്‍റെ കീഴിലുള്ള സ്ഥാപനനങ്ങള്‍ സന്ദര്‍ശിക്കാനും യത്തിം ഖാനയ്ക്കും മേല്‍ സംരംഭങ്ങള്ക്കും നിങ്ങളുടെ സദഖകള്‍ നല്‍കാനും അഭ്യര്‍ഥിക്കുന്നു..